ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്:പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു.വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു.വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ.സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന സമിതികളാണ്.

മുഹമ്മദ് അസ്ഗര്‍ വി.പി.ഒ

പ്രസിഡൻ്റ്

കെ.ഫാത്തിമ ബീവി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സൈതലവി ടി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ.സല്‍മ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

നസീര്‍ ടി.കെ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സുരക്ഷിത യുടി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : തിരൂർ താലൂക്ക്,മലപ്പുറം ജില്ല, കേരളം

വാര്‍ഡുകള്‍ : 24  എണ്ണം

നിയമസഭാ മണ്ഡലം : 044 - താനൂർ ,

ലോകസഭാ മണ്ഡലം : പൊന്നാനി

ബ്ലോക്ക് : താനൂര്‍

വില്ലേജ്:  താനാളൂര്‍

ആകെ ജനസംഖ്യ (2011) : 40,884

വിസ്തീർണ്ണം : 15.12 ച.കി.മീ

ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ : വട്ടത്താണി,കെ.പുരം,അരീക്കാട്,താനാളൂര്‍

ജില്ലാപഞ്ചായത്ത്  -  താനാളൂര്‍ ഡിവിഷൻ

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സമ്പന്നമായ സംസ്ക്കാരിക പൈതൃകമുള്ള പ്രദേശമാണ് താനാളൂര്‍ ഗ്രാമപഞ്ചായത്ത്. മലപ്പുറം ജില്ലയില്‍ തിരൂര്‍ താലൂക്കില്‍ താനൂര്‍ ബ്ലോക്ക് പരിധിയില്‍ ജില്ലയുടെ പടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്ന താനാളൂര്‍ ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗം താനൂര്‍, നിറമരുതൂര് പഞ്ചായത്തുകളും, കിഴക്ക് ചെറിയമുണ്ടം, പൊന്‍മുണ്ടം എന്നീ പഞ്ചായത്തുകളും വടക്ക് ഒഴൂര്‍,താനൂര്‍ പഞ്ചായത്തുകളും തെക്ക് നിറമരുതൂര്‍ പഞ്ചായത്തും,തിരൂര്‍മുന്‍സിപ്പാലിറ്റിയുമാണ്.15.12ച.കിമീ വിസ്ത്രതിയുള്ള പഞ്ചായത്ത് ഭൂമിശാസ്ത്രപരമായി വിശാലവുംപ്രകൃതിരമണീയവുമായപ്രദേശമാണ്

കൂടുതൽ വായിക്കുക